മുട്ടിൽ: ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐഇഡിസി യൂണിറ്റ് കേരള സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ ഓറിയന്റേഷൻ ശിൽപശാല സംഘടിപ്പിച്ചു. ഡബ്ല്യുഎംഒ ട്രഷററും കോളജ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ.ഡോ.സി.പി. ഹേമലത അധ്യക്ഷത വഹിച്ചു.
ഐക്യുഎസി മുൻ കോ-ഓർഡിനേറ്റർ ഡോ.നജ്മുദ്ദീൻ പ്രസംഗിച്ചു. നോഡൽ ഓഫിസർ ഡോ.നോബർട്ട് തോമസ് പള്ളത്ത് സ്വാഗതവും അസിസ്റ്റന്റ് നോഡൽ ഓഫിസർ ഡോ.എൻ.എ. മുഹമ്മദ് സബീർ നന്ദിയും പറഞ്ഞു.
രൂപകൽപനാചിന്തയും നൈപുണ്യ വികസനവും സംബന്ധിച്ച ക്ലാസുകൾ എസ്എസ്എം പോളിടെക്നിക് കോളജ് അധ്യാപകരായ അൻവർ സുലൈമാൻ, കെ.പി. ഇർഫാൻ അഹമ്മദ് എന്നിവർ നയിച്ചു. ഹരിതോർജം, സൗരോർജ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള ക്ലാസിനും പ്രായോഗിക പരിശീലനത്തിനും ടിഇഎസ്ഡിപി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എ. നിസാസ് നേതൃത്വം നൽകി.